- Samayam News
- malayalam News
- International Day Against Drug Abuse And Illicit Trafficking 2016
ഇന്ന് ലഹരിവിരുദ്ധ ദിനം; ജീവിതമാകട്ടെ നമ്മുടെ ലഹരി
സമൂഹത്തിനെ നാശത്തിലേക്കു നയിക്കുന്ന ലഹരി മരുന്നുകള് ജീവിതത്തില്‍ നിന്നും തുടച്ചു നീക്കുക എന്ന ലക്ഷ്യവു.
Recommended News
ആര്‍ട്ടിക്കിള്‍ ഷോ
- Latest News
- Grihalakshmi
- Forgot password
- My bookmarks
- world drug day 2023
- Sneha Ganga
- Healthy Mind
- Healthy Pulse
- Cancer Care
- Arogyamasika
ഒപ്പമുള്ളവരിൽ ഈ അപകടസാധ്യതകള്‍ തെളിയുന്നുണ്ടോ എന്ന് പരിശോധിക്കാം, ലഹരിയെ തുരത്താം
ഡോ.അദിതി എന്‍, 26 june 2023, 11:27 am ist, ഇന്ന് ജൂണ്‍ 26, അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം..
Representative Image| Photo: Canva.com
ലഹരിവസ്തുക്കളുടെ ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് പരിശോധിക്കാം.
യുവാക്കളും കൗമാരപ്രായക്കാരായ കുട്ടികളും ഉള്‍പ്പെടെ എത്രയോപേര്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിവലയത്തില്‍ കുരുങ്ങുന്നതിന്റെ വാര്‍ത്തകളാണ് ദിവസവും നമുക്കുമുന്നില്‍ നിറയുന്നത്. മാനസികസമ്മര്‍ദം കൈകാര്യംചെയ്യുന്നതിനുള്ള ഒരു മാര്‍ഗമെന്നനിലയില്‍ പതിവായി ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നത് യഥാര്‍ഥത്തില്‍ വിപരീതഫലമാണ് സൃഷ്ടിക്കുന്നത്. ഇവ ഉപയോഗിച്ചതിനുശേഷം, അതിന്റെ പ്രഭാവം കഴിഞ്ഞാല്‍ വീണ്ടും അതേ സമ്മര്‍ദം നേരിടേണ്ടിവരും. അത് വീണ്ടും മയക്കുമരുന്ന് ഉപയോഗത്തിലേക്ക് നയിക്കും. അങ്ങനെ ഒരു ദൂഷിതചക്രം സൃഷ്ടിക്കപ്പെടും.
ലഹരിവസ്തുക്കളുടെ ഉപയോഗം ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഉള്ള ബന്ധങ്ങളെ ബാധിക്കും. ലഹരിവസ്തുക്കള്‍ നല്‍കുന്ന ആനന്ദം ക്ഷണികമെങ്കിലും അവയുടെ പാര്‍ശ്വഫലങ്ങള്‍ എന്നും നിലനില്‍ക്കുന്നതായിരിക്കും. ഈ പാര്‍ശ്വഫലങ്ങളില്‍ പലതും ബുദ്ധി, ബോധം, ഓര്‍മ, ആത്മനിയന്ത്രണം എന്നിവയെ ബാധിക്കുന്നവയുമായിരിക്കും. ഏകാഗ്രത നഷ്ടം, പ്രശ്‌നപരിഹാരത്തിന് കഴിയാതെ വരിക, ചിത്തഭ്രമം എന്നിവയും ലഹരിവസ്തുക്കളുടെ പാര്‍ശ്വഫലങ്ങളാണ്.
ഒപ്പമുള്ളവരിലും ഒത്തുകൂടുന്നവരിലും ഇത്തരം അപകടസാധ്യതകള്‍ തെളിയുന്നുണ്ടോ എന്ന് പരിശോധിക്കാനോ കണ്ടുപിടിക്കാനോ കഴിഞ്ഞാല്‍, ചിലപ്പോള്‍, ചിലര്‍ക്കെങ്കിലും ജീവിതം തിരിച്ചുപിടിക്കാനായേക്കും.
ലക്ഷണങ്ങള്‍
മദ്യം, മയക്കുമരുന്ന് എന്നിവയുടെ ദുരുപയോഗലക്ഷണങ്ങള്‍ അറിയാം.
ചുരുങ്ങിയ കൃഷ്ണമണികളും ചോരക്കണ്ണുകളും, വിളര്‍ച്ച, ഭാരക്കുറവ്, ഭക്ഷണം, ഉറക്കം എന്നിവയുടെ രീതികളില്‍ മാറ്റം, ശരീരത്തില്‍ പോറലുകളും മുറിപ്പാടുകളും, വ്യക്തിശുചിത്വം പാലിക്കാന്‍ വിമുഖത, കൂട്ടുകെട്ടുകളില്‍ പെട്ടെന്നുള്ള മാറ്റങ്ങള്‍, മറ്റുള്ളവരില്‍നിന്ന് ഒഴിഞ്ഞുമാറിയുള്ള രഹസ്യസ്വഭാവം, പ്രിയപ്പെട്ടതായിരുന്ന പലതിലും താത്പര്യക്കുറവ്, ഉത്തരവാദിത്വം ഇല്ലാത്ത അവസ്ഥ, ആത്മനിന്ദ, ആത്മവിശ്വാസക്കുറവ്, തീരുമാനങ്ങളെടുക്കാനുള്ള കഴിവില്ലായ്മ, അടിക്കടി മാറുന്ന വൈകാരികാവസ്ഥ, അനാവശ്യമായ വാദപ്രതിവാദങ്ങള്‍, മടി, ക്ഷീണം, രോഷം, ആകാംക്ഷ, വിഷാദം, അപകടസാധ്യതകള്‍ ഗൗനിക്കാതെയുള്ള എടുത്തുചാട്ടം, സ്വയം ഉപദ്രവിക്കാന്‍ ശ്രമിക്കുക, അക്രമം, മോഷണം, കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയെല്ലാം ലക്ഷണങ്ങളാണ്. മദ്യം/മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ കാണുന്ന മൂന്ന് ലക്ഷണങ്ങള്‍ ചികിത്സ അത്യാവശ്യമാണെന്ന സൂചനയാണ് നല്‍കുന്നത്.
- ഉപയോഗിക്കുന്ന മയക്കു മരുന്നിന്റെ/മദ്യത്തിന്റെ അളവ്, ക്രമേണ കൂടിക്കൂടി വരുക.
- ചിന്തകളിലും പ്രവൃത്തികളിലും, മദ്യം, മയക്കുമരുന്ന് എന്നിവയോട് ആസക്തി, ആശ്രയത്വം.
- ലഹരി ഉപയോഗിക്കാതിരിക്കുമ്പോള്‍ പനി, ജലദോഷം, വെപ്രാളം, വിറയല്‍ എന്നിവ ഉള്‍പ്പെടുന്ന ലക്ഷണങ്ങള്‍.
വ്യക്തിയുമായി ശാന്തമായി സംസാരിക്കുക. അഭിപ്രായങ്ങളും ചോദ്യങ്ങളും ശ്രദ്ധിക്കുക. കാഴ്ചപ്പാടുകള്‍ അറിയുക. പ്രഭാഷണങ്ങളും ഭയപ്പെടുത്തുന്ന തന്ത്രങ്ങളും ഒഴിവാക്കുക. തുടക്കത്തില്‍ രസത്തിനുവേണ്ടിയുള്ള മയക്കുമരുന്ന് ഉപയോഗം അമിതമായ ഉപയോഗമോ ആസക്തിയോ ആയി മാറുകയും അപകടങ്ങള്‍, നിയമപരമായ പ്രശ്‌നങ്ങള്‍, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാക്കുകയും ചെയ്യും എന്ന് പറഞ്ഞുമനസ്സിലാക്കുക. ആരോഗ്യത്തെയും രൂപത്തെയും കായികശേഷിയെയും മയക്കുമരുന്ന് ഉപയോഗം എങ്ങനെ ദോഷകരമായി ബാധിക്കുമെന്ന് ഊന്നിപ്പറയുക.
വ്യക്തിയുടെ പ്രവര്‍ത്തനങ്ങള്‍ എവിടെയാണെന്നും സമയം ചെലവിടുന്നത് എങ്ങനെയെന്നും ശ്രദ്ധിക്കുക. വഴിതെറ്റിക്കുന്ന സന്ദേശങ്ങളെ കൃത്യമായി വിശകലനംചെയ്യുക. വ്യക്തിയുടെ സുഹൃത്തുക്കളെ അറിയുക. അവര്‍ മയക്കുമരുന്ന് ഉപയോഗിക്കുകയാണെങ്കില്‍, ആ വ്യക്തിയും ലഹരി പരീക്ഷിക്കാനുള്ള സമ്മര്‍ദം അനുഭവിച്ചേക്കാം.
കൂട്ടുകാരുടെ സമ്മര്‍ദത്തെ ചെറുക്കാനുള്ള വഴികള്‍, മയക്കുമരുന്ന് ഓഫറുകള്‍ എങ്ങനെ നിരസിക്കാം എന്നിവയെക്കുറിച്ച് ഒരുമിച്ച് ചര്‍ച്ചചെയ്യുക. ചികിത്സയില്‍ പിന്തുണ നല്‍കുക. വ്യക്തിയിലല്ല, പെരുമാറ്റത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുക, അനുഭവപാഠങ്ങള്‍ പങ്കിടുക. ശക്തമായ ഒരു ബന്ധം ലഹരിയില്‍നിന്ന് വ്യക്തിയെ പിന്തിരിപ്പിക്കാന്‍ സഹായിക്കും. ആവശ്യമെങ്കില്‍, ഡോക്ടറെയോ കൗണ്‍സിലറെയോ മറ്റ് ആരോഗ്യപ്രവര്‍ത്തകരെയോ ബന്ധപ്പെടുക. ചികിത്സാപദ്ധതികള്‍ കൃത്യമായി നടപ്പാക്കുക.
തിരുവനന്തപുരം എം.ജി.കോളേജ്, മനഃശാസ്ത്രവിഭാഗം റിട്ട.അസോസിയേറ്റ് പ്രൊഫസര്‍ ആണ് ലേഖിക
Content Highlights: International Day against Drug Abuse and Illicit Trafficking, World Drug Day
Share this Article
Related topics, world drug day 2023, get daily updates from mathrubhumi.com, related stories.
മെച്ചപ്പെടാതെ ഡൽഹിയിലെ എ.ക്യു.ഐ.; 'വാക്കിങ് ന്യുമോണിയ' ബാധിതരുടെ എണ്ണത്തില്‍ വർധനയെന്ന് റിപ്പോർട്ട്
വാട്സ്ആപ് ഗ്രൂപ്പിന്‍റെ മേൽനോട്ടം; യുവതി വീട്ടിൽ പ്രസവിച്ചു, സഹായി ആയത് ഭർത്താവ്
ഇ-ഹെല്‍ത്ത്: ഇടുക്കി, വയനാട്, പാലക്കാട് ജില്ലകള്‍ മുന്നില്‍; പിന്നില്‍ കാസര്‍കോടും എറണാകുളവും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..
IN CASE YOU MISSED IT
രാവിലെ അണുബാധ ഉണ്ടായാൽ വൈകീട്ട് പനിയുടെ ലക്ഷണം കാണിക്കുന്നത് പോലെയല്ല കാൻസർ !
ശരീരത്തിന് ആവശ്യമായ വിശ്രമം കൊടുക്കാം, പക്ഷേ അലസമാകരുത്; വീഡിയോ പങ്കുവെച്ച് ശിൽപ ഷെട്ടി
ടിബിയാണെന്ന് കരുതിയ സഞ്ജയ് ദത്ത്,സ്തനം നീക്കംചെയ്ത ആഞ്ജലീന;അര്‍ബുദത്തിന്റെ വേദനതിന്ന 15 താരങ്ങള്‍
കുട്ടികള്‍ പ്രായത്തിനൊത്ത് സംസാരിച്ചില്ലെങ്കില്‍ പ്രശ്‌നമാണ്; ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍
More from this section.
മരണകാരണമായ രോഗങ്ങളിൽ മൂന്നാമതുള്ള സി.ഒ.പി.ഡി; മുൻകരുതൽ ...
സി.ഒ.പി.ഡിയും ആസ്തമയും ഒന്നല്ല, അറിഞ്ഞിരിക്കാം കേരളത്തിൽ ...
വാരിക്കഴിക്കരുത് ആന്റിബയോട്ടിക്; മരുന്നിനെതിരെ യുദ്ധംപ്രഖ്യാപിച്ച ...
വിഷപ്പുകയാണ് വില്ലൻ; സി.ഒ.പി.ഡി മൂലം പ്രതിവർഷം ഇന്ത്യയിൽ ..., most commented.
- Mathrubhumi News
- Media School
- Privacy Policy
- Terms of Use
- Subscription
- Classifieds
© Copyright Mathrubhumi 2024. All rights reserved.
- Other Sports
- News in Videos
- Entertainment
- One Minute Video
- Stock Market
- Mutual Fund
- Personal Finance
- Savings Center
- Commodities
- Products & Services
- Pregnancy Calendar
- Azhchappathippu
- News & Views
- Notification
- All Things Auto
- Social issues
- Social Media
- Destination
- Spiritual Travel
- Thiruvananthapuram
- Pathanamthitta
- News In Pics
- Taste & Travel
- Photos & Videos
Click on ‘Get News Alerts’ to get the latest news alerts from
- India Today
- Business Today
- Reader’s Digest
- Harper's Bazaar
- Brides Today
- Cosmopolitan
- Aaj Tak Campus
NOTIFICATIONS
- മലയാളം വാർത്ത
അരുത് ചങ്ങായി... അടുത്തറിഞ്ഞാൽ ദുരന്തം ഉറപ്പ്! ഇന്ന് ലോക ലഹരി വിരുദ്ധ ദിനം
International day against drug abuse and illicit trafficking 2022:' ആരോഗ്യ, മാനുഷിക പ്രതിസന്ധികളിൽ മയക്കുമരുന്ന് ഉയർത്തുന്ന വെല്ലുവിളികൾ തുറന്നുകാട്ടുക' എന്നതാണ് ഈ വർഷത്തെ പ്രമേയം..
IT Malayalam
- തിരുവനന്തപുരം,
- 25 Jun 2022,
- (Updated 25 Jun 2022, 10:55 PM IST)
- 1987 ജൂൺ 26 മുതൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു വരുന്നു.
- കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം കൂടിവരുന്നതായാണ് റിപ്പോർട്ടുകൾ.
- 2010 നും 2020 നും ഇടയിൽ കഞ്ചാവ് ഉപയോഗിക്കുന്നവരുടെ എണ്ണം ഏകദേശം 18 ശതമാനം വർധിച്ചു.
ജൂ ൺ 26- ലോക മയക്കുമരുന്ന് വിരുദ്ധ ദിനം. ലഹരി വസ്തുക്കളുടെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. 1987 ജൂൺ 26 മുതൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു വരുന്നു. ലോകത്തെ ആദ്യ ലഹരിമരുന്നു വിരുദ്ധ യുദ്ധമായി കണക്കാക്കാവുന്ന ചൈനയിലെ ഒന്നാം ഒപ്പിയം(കറുപ്പ്) യുദ്ധത്തിന്റെ ഓർമയിലാണ് ഈ ദിവസം തിരഞ്ഞെടുത്തത്.
ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. ലഹരിക്കെതിരെ ഏറ്റവും ഫലപ്രദമായ മാർഗം ബോധവൽക്കരണമാണ്. കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം കൂടിവരുന്നതായാണ് റിപ്പോർട്ടുകൾ. ശാരീരികവും മാനസികവും സാമൂഹ്യവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഒട്ടും ആലോചിക്കാതെയാണ് പലരും ലഹരിവസ്തുക്കൾക്ക് പിറകെ പോകുന്നത്.
അറിയാനുള്ള ആകാംക്ഷയിൽ ലഹരി ഉപയോഗിച്ചുതുടങ്ങുന്നവർ ക്രമേണ അതിന് അടിമപ്പെടുന്നു. പ്രായത്തിന്റെ പക്വതയില്ലായ്മയും ഈ അവസ്ഥയിലേക്ക് പലരെയും എത്തിക്കുന്നതിൽ പ്രധാന കാരണമാകുന്നുണ്ട്. ആഗോള വ്യാപകമായി ലഹരിക്കെതിരായ പ്രതിഷേധ സമരങ്ങളും ജനകീയ മുന്നേറ്റങ്ങളും വർധിച്ചു വരുമ്പോഴും ജനങ്ങൾക്കിടയിലുള്ള ലഹരിയുടെ സ്വാധീനം അതിനാനുപാദികമായി വളരുവെന്നത് ആശങ്കയുണർത്തുന്ന കാര്യമാണ്.
ഈ വർഷത്തെ പ്രമേയം
'ആരോഗ്യ, മാനുഷിക പ്രതിസന്ധികളിൽ മയക്കുമരുന്ന് ഉയർത്തുന്ന വെല്ലുവിളികൾ തുറന്നുകാട്ടുക' എന്ന പ്രമേയമാണ് ഈ വർഷത്തെ ലഹരിവിരുദ്ധ ദിനം മുന്നോട്ടുവെയ്ക്കുന്നത്. ഈ ആശയം മുൻനിർത്തി ലഹരി ഉൽപ്പന്നങ്ങളുടെ ഉപയോഗത്തിനും അനധികൃത കടത്തിനുമെതിരെ ജനങ്ങളെ ബോധവൽക്കരിക്കുകയാണ് ഇന്നത്തെ ദിവസം ലക്ഷ്യം വെയ്ക്കുന്നത്. കൊവിഡ് മഹാമാരി വലിയ ആഗോള ആരോഗ്യ പ്രതിസന്ധിയായി തുടരുന്നതിനിടെ അഫ്ഗാനിസ്ഥാനിലും ഉക്രെയ്‌നിലും വ്യാപകമാകുന്ന മാനുഷിക പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ് ഈ പ്രമേയം തിരഞ്ഞെടുത്തത്.
ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനമായി ഐക്യരാഷ്ട്ര സഭയുടെ പൊതു അസംബ്ലി ആചരിച്ചു തുടങ്ങുന്നത് 1987 ഡിസംബറിലാണ്. ചൈനയിലെ കറുപ്പ് വ്യാപാരത്തെ പ്രതിരോധിക്കാൻ നടത്തിയ ശ്രമങ്ങളെ ഓർത്തെടുക്കുന്ന ദിനം കുടിയാണിത്. ചൈനയിൽ നടന്ന ഒന്നാം കറുപ്പ് യുദ്ധത്തിന് മുന്നോടിയായി അവിടെ വ്യാപകമായിരുന്ന കറുപ്പ് വ്യാപാരത്തെ ചെറുക്കാൻ ലീൻ സെക്‌സു ധീരമായ ശ്രമങ്ങൾ നടത്തിയിരുന്നു. ഇതിന്റെ ഓർമ്മപ്പെടുത്തൽ എന്ന നിലയിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നു.
വിവിധ പരിപാടികൾ സംഘടിപ്പിക്കും
എല്ലാ വർഷവും, ലോകമെമ്പാടുമുള്ള സർക്കാരുകളും വ്യക്തികളും വിവിധ കമ്മ്യൂണിറ്റികളും മയക്കുമരുന്ന് ദുരുപയോഗത്തിനും അനധികൃത കടത്തിനും എതിരായി ക്യാമ്പെയ്‌നുകൾ സംഘടിപ്പിക്കാറുണ്ട്. ബോധവത്കരണത്തിലൂടെ മാത്രമെ ലഹരി ഉപയോഗം തടയാനാകൂ എന്നതിനെ തുടർന്നാണിത്. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ഇന്ന് മയക്കുമരുന്ന് ഉപയോഗത്തിൽ നിന്ന് ആളുകളെ തടയുന്നതിന് ബോധവൽക്കരണ ഡ്രൈവുകൾ നടത്താറുണ്ട്. റാലികൾ, പ്രചാരണങ്ങൾ, പോസ്റ്റർ ഡിസൈനിംഗ് തുടങ്ങി നിരവധി പരിപാടികളും സംഘടിപ്പിക്കും. കൂടാതെ, മയക്കുമരുന്ന് അടിമത്തത്തിൽ നിന്ന് കരകയറുന്നവർക്ക് മെച്ചപ്പെട്ട പരിചരണം ഉറപ്പാക്കാൻ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് വിവിധ സംഘടനകൾ പണം സംഭാവന ചെയ്യുകയും ചെയ്യും.
കണക്കുകൾ പറയുന്നത്
ആഗോള തലത്തിലെ കണക്കുകൾ പരിശോധിക്കുമ്പോൾ 2020ൽ 275 ദശലക്ഷം ആളുകൾ മയക്കുമരുന്നിന് അടിമപ്പെട്ടുവെന്നാണ് സൂചിപ്പിക്കുന്നത്. 2010-ലെ കണക്കിനെ അപേക്ഷിച്ച് 22 ശതമാനം വർധിച്ചതായി യുഎൻ ഡ്രഗ്സ് ആൻഡ് ക്രൈം ഓഫീസ് പറയുന്നു. 2010 നും 2020 നും ഇടയിൽ കഞ്ചാവ് ഉപയോഗിക്കുന്നവരുടെ എണ്ണം ഏകദേശം 18 ശതമാനം വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ലോകമെമ്പാടുമുള്ള മയക്കുമരുന്ന് ദുരുപയോഗ ഭീഷണിയുടെ തോത് പ്രതിഫലിപ്പിക്കുന്നതാണ് കണക്കുകൾ. എല്ലാ രാജ്യങ്ങളിലും മയക്കുമരുന്ന് ഉപയോഗം ഓരോ വർഷവും കൂടി വരികയാണ്. എന്താണ് മയക്കുമരുന്നുകൾ എന്ന് അറിയാനോ അല്ലെങ്കിൽ ഒരു തവണ ഉപയോഗിച്ചിട്ട് നിർത്താമെന്ന് കരുതിയോ ലഹരി ഉപയോഗം തുടങ്ങുകയാണെങ്കിൽ ഓർക്കുക... ലഹരി തിരിച്ചു വരാനാകാത്ത വിധം നമ്മളെ കീഴ്‌പ്പെടുത്തിക്കളയും... അത് സമൂഹത്തിന് തന്നെ മഹാവിപത്താണ്...!
- International Day against Drug Abuse
- World Anti-Drug Day
IMAGES
VIDEO